

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. 21 വയസുള്ള വനിതാ അത്‌ലീറ്റിനെ അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ചു. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളാണ് ഉത്തർപ്രദേശുകാരിയായ വിദ്യാർഥിയെ മത്സരത്തിന് എത്തിച്ചത്. പ്രായത്തട്ടിപ്പ് നടത്തിയ താരം 100, 200 മീറ്ററിൽ വെള്ളി മെഡൽ നേടുകയും ചെയ്തിരുന്നു.