തിരുവനന്തപുരം: രണ്ട് യുവതികളുടെ ബലാത്സംഗ പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടിയിലൂടെ പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
പരാതി ദീപ ദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അടിയന്തര നടപടി എടുത്തില്ലെങ്കിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് ദീപാ ദാസ് മുൻഷി എഐസിസിയോട് പറഞ്ഞത്.
രാഹുലിനെതിരെയുള്ള പരാതികൾ ഗൗരവതരമാണെന്ന അന്തിമ തീരുമാനത്തിലേക്ക് പാർട്ടി എത്തിയിട്ടുണ്ടെന്നും, ഇനിയും പാർട്ടിയിൽ വച്ചുകൊണ്ട് മുന്നോട്ടു പോകാൻ ആകില്ലെന്നുമാണ് തീരുമാനിച്ചിട്ടുള്ളത്. എഐസിസിയുടെയും കെപിസിസിയുടെയും തീരുമാനം ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.