പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്; പങ്കെടുക്കുന്നത് ആയിരത്തിലധികം പേർ

ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അതിഥി തൊഴിലാളികള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്; പങ്കെടുക്കുന്നത് ആയിരത്തിലധികം പേർ
Published on
Updated on

എറണാകുളം: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എയഡ്‌സ് ബോധവത്കരണ ക്ലാസ് നടത്തുന്നു. ആരോഗ്യ വകുപ്പും കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരത്തില്‍ അധികം തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ക്യാംപ് ആരംഭിച്ചത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അതിഥി തൊഴിലാളികള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിയോടെ ക്യാംപ് അവസാനിക്കും

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്; പങ്കെടുക്കുന്നത് ആയിരത്തിലധികം പേർ
തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽ പെടുന്ന ആൾ; കോൺഗ്രസുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്: എം.വി. ഗോവിന്ദൻ

പെരുമ്പാവൂരില്‍ എയിഡ്‌സ് രോഗം പടരുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ആരോഗ്യം, വനിതാ-ശിശുക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്; പങ്കെടുക്കുന്നത് ആയിരത്തിലധികം പേർ
"അർജുൻ ജീവനൊടുക്കിയത് മൊബൈൽ ഗെയിം അഡിക്ഷൻ കൊണ്ടല്ല, ആരോ ഭീഷണിപ്പെടുത്തി"; ദുരൂഹത ആവർത്തിച്ച് കുടുംബം

പുതിയ കേസുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com