കേരളത്തിന് ഈ വര്‍ഷം എയിംസ്; എവിടെ ആയാലും കുഴപ്പമില്ല, ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാര്‍: കെ. മുരളീധരന്‍

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജില്‍ അടുത്ത അധ്യയന വർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനം സാധ്യമാകും
കേരളത്തിന് ഈ വര്‍ഷം എയിംസ്; എവിടെ ആയാലും കുഴപ്പമില്ല, ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാര്‍: കെ. മുരളീധരന്‍
Published on
Updated on

ഈ വര്‍ഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. എയിംസ് കേരളത്തില്‍ എവിടെയായാലും കുഴപ്പമില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുരളീധരന്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജില്‍ അടുത്ത അധ്യയന വർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനം സാധ്യമാകും. കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ തത്വത്തില്‍ അംഗീകാരമായി. കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നതായും കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചതെന്നും മുരളീധരൻ വ്യക്തമാക്കി.

തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനത്തിന് തത്വത്തില്‍ അംഗീകാരമായി. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടും എംബിബിഎസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചതായും മുരളീധരന്‍ പറഞ്ഞു.

കേരളത്തിന് ഈ വര്‍ഷം എയിംസ്; എവിടെ ആയാലും കുഴപ്പമില്ല, ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ തയ്യാര്‍: കെ. മുരളീധരന്‍
കേരളത്തില്‍ എവിടെയാവും എയിംസ് വരിക​? കേന്ദ്രത്തിനു മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ വെച്ചിട്ടുള്ളത് 10 സ്ഥലങ്ങള്‍

ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായം കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കേന്ദ്ര സർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിനും തത്വത്തിൽ അംഗീകാരമായി. കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർധിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നൽകി. സാംക്രമികേതര രോഗങ്ങൾക്കുള്ള മരുന്നുകൾ, ചില ക്യാൻസർ മരുന്നുകൾ കൂടാതെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തി. ഈ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കേന്ദ്രസഹായവും വര്‍ധിപ്പിക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയതായി മുരളീധരന്‍ അറിയിച്ചു.

News Malayalam 24x7
newsmalayalam.com