തൃശൂർ: ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ നർകോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേനടയിലെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.
ശാന്തകുമാർ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ശാന്തകുമാറിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതായെന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് സൂചന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)