"എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, സംസ്ഥാന കമ്മിറ്റി പിരിച്ചു വിടണം"; വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

ജി. സുധാകരന്റെ കാര്യത്തിൽ പാർട്ടിക്ക് വീഴച്ച പറ്റിയെന്നും വിമർശനം
"എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, സംസ്ഥാന കമ്മിറ്റി പിരിച്ചു വിടണം"; വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
Source: Files
Published on
Updated on

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിൽ നേതൃത്വത്തിന് അതിരൂക്ഷ വിമർശനം. സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം എന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. പിണറായി പ്രതിപക്ഷ നേതൃത്വസ്ഥാനത്തിരുന്നാൽ പാർട്ടി അധികാരത്തിൽ തിരികെയെത്തില്ല. എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലെന്നും വിമർശനം ഉയർന്നു. ജി. സുധാകരന്റെ കാര്യത്തിൽ പാർട്ടിക്ക് വീഴച്ച പറ്റിയെന്നും വിമർശനം.

ജി. സുധാകരന്റെ കാര്യത്തിൽ പാർട്ടിക്ക് പിഴച്ചു. കൂടെ നിർത്തിയിരുന്നേൽ ആലപ്പുഴയിലെ തിരിച്ചടി ഒഴിവാക്കാമായിരുന്നു. ജി. സുധാകരൻ വളർത്തിയവർ തന്നെ അദ്ദേഹത്തെ പുറത്താക്കിയെന്നും വിമർശനമുയർന്നു. സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കടുത്ത വിമർശനമുയർന്നത്. തെരഞ്ഞെടുപ്പ് നേരിടാൻ പറ്റിയ സംഘടനാ സംവിധാനം ജില്ലയിൽ ഉണ്ടായില്ലെന്നും വിമർശനം.

ജില്ലാ സെക്രട്ടറി വി. കേശവൻമരിച്ചത് ആത്മഹത്യ ആണെന്ന രീതിയിൽ സുധാകരൻ സംസാരിച്ചിട്ടും നടപടിയുണ്ടായില്ല. ജില്ലാ നേതൃത്വത്തിന് കൃത്യസമയത്ത് മറുപടിയുണ്ടായില്ല. ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ പരതിരോധിക്കാനായില്ല. ജി. സുധാകരനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമായിരുന്നുവെന്നും പാർട്ടിക്ക് മുകളിൽ വളരുന്നത് വരെ കാത്തിരുന്നു എന്നും ജില്ലാ സെക്രട്ടറിയറ്റിൽ വിമർശനമുയർന്നു.

Related Stories

"സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ല"; തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ അക്കമിട്ട് നിരത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം
"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ; പ്രോസിക്യൂഷന് വിമർശനം, റിപ്പോ‌ർട്ട് എവിടെയെന്ന് കോടതി
Criticism against G. Sudhakaran at CPI(M) Alappuzha District Secretariat
News Malayalam 24x7
newsmalayalam.com