'ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ'; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ
'ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലൂടെ'; ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ
Source: Social Media
Published on: 
Updated on: 

അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്ന് മോഹൻലാൽ. ആലിൻ ഇനിയും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ജീവിച്ചിരിക്കുമെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുറിപ്പിൻ്റെ പൂർണ രൂപം..

തൻ്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിൻ്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.

അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന ആലിൻ്റെ സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. അവയവദാന രംഗത്ത് വലിയ മാതൃകയായിരിക്കുകയാണ് കുഞ്ഞ് ആലിൻ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിൻ്റെ സംസ്കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് കോട്ടയം നെടുങ്ങാടപ്പള്ളിയിൽ വച്ചാണ് നടക്കുക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.

Related Stories

ചാർട്ടേഡ് വിമാന യാത്ര: ഇനിയും പോകും, അതില്‍ എന്താണ് തെറ്റ്? ആരാണ് പണം മുടക്കിയതെന്ന് എന്തിനു പറയണമെന്ന് മുഖ്യമന്ത്രി
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
16കാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ, ഡോക്‌ടര്‍ മരുന്നും കുറിച്ചു; കോന്നി മെഡിക്കൽ കോളേജില്‍ ഗുരുതര അനാസ്ഥയെന്ന് ആരോപണം
V. A. Arun Kumar
News Malayalam 24x7
newsmalayalam.com