

ചിഴയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രമ്യ ഹരിദാസ് എംഎല്‍എയും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രതികരിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പാലം. രമ്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സജിത്ത് ഉന്നയിക്കുന്നത്. എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. എംഎൽഎയാണ് ആദ്യം ഉപദ്രവിച്ചത്. പിന്നീട്, കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെ കൊണ്ട് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്നും സജിത്ത് മുട്ടപ്പാലം ആരോപിച്ചു.
രാത്രി എംഎൽഎയും പാളയം പ്രദീപും ഡിസിസി ജനറൽ സെക്രട്ടറി സജാദ് കുന്തള്ളൂരിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തിയ എംഎല്‍എ ഉറങ്ങിക്കിടന്ന സജാദിന്റെ ഭാര്യയും മകളെയും വിളിച്ചുണർത്തി. 21 വയസുള്ള സജാദിന്റെ മകളെ കൊണ്ട് സജാദ് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് നിർബന്ധമായി വായിപ്പിച്ചു. കരഞ്ഞു കൊണ്ടാണ് കുട്ടി അത് വായിച്ചത്. ഇത് ചോദ്യം ചെയ്തതാണ് എംഎൽഎ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് എത്തിയതെന്ന് സജിത് പറയുന്നു.
എംഎൽഎയാണ് ആദ്യം തങ്ങളെ ഉപദ്രവിച്ചത്. പിന്നീട്, കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെ കൊണ്ട് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പാളയം പ്രദീപ് എത്തിയിരുന്നു. മണ്ഡലത്തിലെ നിർമാണ പ്രവർത്തികളിൽ കരാറുകാരുമായും പ്രദീപ് നേരിട്ട് ബന്ധപ്പെടുന്നുണ്ട്. പാലക്കാടുകാരനായ പ്രദീപ് ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് സജാദ് ചോദ്യം ചെയ്തിരുന്നുവെന്നും സജിത് വ്യക്തമാക്കി.