ആർഷോക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളം; വെളിപ്പെടുത്തലുമായി മുൻ എഐഎസ്എഫ് നേതാവ്

മുൻ എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എ.എ. സഹദ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്
എ എ സഹദ്, പി.എം. ആർഷോ
എ എ സഹദ്, പി.എം. ആർഷോSource : Facebook
Published on

എറണാകുളം: എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്ന എഐഎസ്എഫ്- എസ്എഫ്ഐ സംഘട്ടനത്തിനിടെ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന പി.എം. ആർഷോയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ആരോപിച്ച് മുൻ എഐഎസ്എഫ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന എ.എ. സഹദ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

പി.എം. ആർഷോ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെയായിരുന്നു എംജി യൂണിവേഴ്സിറ്റിയിൽ എഐഎസ്എഫ്- എസ്എഫ്ഐ സംഘട്ടനം നടന്നത്. അന്ന് വനിതാ നേതാവിനെ പരസ്യമായി അപമാനിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇത് വനിതാ നേതാവിൻ്റെ വ്യക്തി വിരോധത്തിൻ്റെ ഭാഗമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു...

എ എ സഹദ്, പി.എം. ആർഷോ
വോട്ട് പിടിക്കും, പാമ്പിനെയും പിടിക്കും; അത്തോളി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് രണ്ടിനും റെഡിയാണ്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം ...

രാഷ്ട്രീയ പ്രവർത്തനത്തിൽ പലവിധ ഓഡിറ്റിങിനും നേതാക്കൾ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ. എന്നാൽ, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവർ അതിന് നേർവിപരീതം പ്രവർത്തിച്ചപ്പോഴും പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വർഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവർത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാൻ സർവത്ര സാധ്യതകൾ ഉള്ളപ്പോഴും ദളിത്‌ വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഉരുക്ക് മനുഷ്യാ.... പ്രിയ സഖാവേ ആർഷോ..... ലാൽസലാം

പറയാതെ വയ്യ,

MG യൂണിവേഴ്സിറ്റിയിൽ നടന്ന SFI-AISF സംഘട്ടനത്തിൽ അന്നത്തെ SFI എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന PM Arsho ക്കെതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങൾ പച്ചക്കള്ളമായിരുന്നു. വനിത നേതാവിന്റെ വ്യക്തി വിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്. അന്നത്തെ AISF സംസ്ഥാന കൗൺസിൽ അംഗവും അന്ന് മർദ്ദനം ഏൽക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന AISF സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സ: കാനം രാജേന്ദ്രൻ റിപ്പോർട്ട്‌ ചെയ്തതുമാണ്. എന്നാൽ, സംഘടന ഈ സത്യം aisf/aiyf പ്രവർത്തകർക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാൻ aisf സംസ്ഥാന കൗൺസിലിൽ നിന്നും രാജി വെച്ചത്. ഇനിയും ആർഷോയെ വേട്ടയാടുമ്പോൾ മൗനം പാലിക്കാൻ സാധ്യമല്ല.

ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കിൽ aisf സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തിൽ ആർഷോക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com