അവധൂതാശ്രമത്തിലെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം; സന്യാസിമാർക്കെതിരെ ആരോപണവുമായി മഠാധിപതി

മഠാധിപതി സ്ഥാനം കൈയ്യടക്കാൻ തന്നെ കാൻസർ രോഗിയായി ചിത്രീകരിച്ച് മാസങ്ങളോളം പൂട്ടിയിട്ടുവെന്നും മഠാധിപതി പറഞ്ഞു.
kollam
മഠാധിപതി ചിദാനന്ദ ഭാരതിSource: News Malayalam 24x7
Published on

കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമത്തിലെ കോടികൾ വിലമതിക്കുന്ന സ്വത്ത് വകകളും അമൂല്യ സമ്പത്തും തട്ടിയെടുക്കാൻ സന്യാസിമാർ നീക്കം നടത്തുന്നതായ് മഠാധിപതി ചിദാനന്ദ ഭാരതി.

മഠാധിപതി സ്ഥാനം കൈയ്യടക്കാൻ തന്നെ കാൻസർ രോഗിയായി ചിത്രീകരിച്ച് മാസങ്ങളോളം പൂട്ടിയിട്ടുവെന്നും മഠാധിപതി പറഞ്ഞു. സന്യാസിമാരായ രാമാനന്ദ ഭാരതി, നിത്യാനന്ദ എന്നിവരാണ് ഇതിന് പിന്നിലെന്നാണ് മഠാധിപതിയുടെ ആരോപണം.

kollam
തീപിടിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇപ്പോഴും പ്രവർത്തനരഹിതം

200 ഏക്കറോളം വരുന്ന ആശ്രമവും പരിസരവും കോടികൾ വില വരുന്ന ആഭരണങ്ങൾ, വിഗ്രഹങ്ങൾ, കൊട്ടാര സദൃശ്യമായ വൈദ്യശാല, അമൂല്യ ഗ്രന്ഥങ്ങൾ, മുൻ മഠാധിപതിമാരുടെ സമാധിയിടങ്ങൾ, എന്നിവയൊക്കെയാണ് അവധൂതാശ്രമത്തിന് കീഴിലുള്ളത്. ഈ സ്വത്ത് വകകളുടെ ഉടമസ്ഥൻ നിലവിലെ മഠാധിപതി സ്വമി ചിതാനന്ദ ഭാരതിയാണ്.

ആശ്രമത്തിലെ സന്യാസിമാരായിരുന്ന രാമാനന്ദ ഭാരതി, നിത്യാനന്ദ എന്നിവർ അമൂല്യ ഗ്രന്ഥങ്ങൾ, കോടികൾ വിലവരുന്ന വിഗ്രഹങ്ങൾ എന്നിവ ആശ്രമത്തിൽ നിന്ന് കടത്തിയെന്നാണ് മഠാധിപതിയുടെ ആരോപണം.തൻ്റെ ജീവൻ അപകടത്തിലാണെന്നും, മുൻപ് ക്യാൻസർ രോഗിയാണെന്ന് കാട്ടി തന്നെ പൂട്ടിയിട്ട് വക വരുത്താൻ ശ്രമിച്ചെന്നും ചിതാനന്ദ ഭാരതി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ആശ്രമത്തിൻ്റെ പ്രവർത്തനം സുതാര്യമാണെന്ന് ചിതാനന്ദ വ്യക്തമാക്കി. അമൂല്യ വസ്തുക്കൽ പലതും പുതിയ കെട്ടിടത്തിൽ സുരക്ഷിതമല്ലെന്നും മഠാധിപതി പറയുന്നുമഠാധിപതിയെ ജീവന് സംരക്ഷണം നൽകാൻ സനാതന ധർമ്മ സംഘവും രംഗത്തെത്തിയിട്ടുണ്ട്

ആശ്രമത്തിൻ്റെ സ്വത്ത്‌ തട്ടിപ്പില്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് മഠാധിപതി. അതേ സമയം മഠാധിപതിയുടെ വാദങ്ങൾ തെറ്റാണെന്നാണ് കാട്ടി സ്വാമിമാരായ രാമനന്ദയും,നിത്യാനന്ദയും കോടതിയെ സമീപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com