സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് രോഗിയുടെ കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റി; പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറിനാണ് കാല് നഷ്ടപ്പെട്ടത്
സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് രോഗിയുടെ കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റി; പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
Source: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നൽകാത്തതിനാൽ, രോഗിയുടെ കാല് മുറിച്ചുമാറ്റേണ്ടി വന്നതായാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറിനാണ് കാല് നഷ്ടപ്പെട്ടത്.

ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചിരുന്നതായതും ചികിത്സപ്പിഴവിന് പരിഹാരം ഉണ്ടാക്കാം എന്ന സൂപ്രണ്ടിന്റെ ഉറപ്പ് പാലിച്ചില്ലെന്നും പരാതിയിൽ അബ്ദുൾ ജബ്ബാർ പറഞ്ഞു.വിചിത്ര ന്യായങ്ങളാണ് സൂപ്രണ്ട് പറഞ്ഞതെന്നും പരാതിയിൽ ആരോപിക്കുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറുടെ ഭാവി ഓർക്കണമെന്ന് പറഞ്ഞ സൂപ്രണ്ട് പിന്നീട് കൃത്രിമ കാല് വെയ്ക്കാനുള്ള സഹായം ചെയ്യാമെന്ന് പറഞ്ഞതായും പരാതിയിൽ വ്യക്തമാക്കുന്നു.

സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് രോഗിയുടെ കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റി; പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം
"ലീഡർഷിപ്പിൽ പാർട്ടിക്ക് ദാരിദ്ര്യമില്ല, മന്ത്രിമാർ കെപിസിസി പ്രസിഡൻ്റാവേണ്ട"- മുല്ലപ്പള്ളി രാമചന്ദ്രൻ

മരുന്ന് ശരീരത്തിൽ ഏൽക്കാത്തതുകൊണ്ടാണ് വേദനയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. രണ്ട് തവണ വേദനയുമായി പോയിട്ടും മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്.