ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം

ഇത് കൂടാതെ മറ്റു വകുപ്പുകളിലായി 35 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്.
ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം
Published on
Updated on

കൊച്ചി: ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസിൽ ക്രിസ്റ്റിൽ രാജിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ഇത് കൂടാതെ മറ്റു വകുപ്പുകളിലായി 35 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്‌ജി വി. സന്ദീപ് കൃഷ്ണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. 2023 സെപ്റ്റംബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

News Malayalam 24x7
newsmalayalam.com