"ജില്ലയിൽ മത്സരിക്കാൻ ആളില്ലെന്ന പ്രതീതി ഉണ്ടാക്കി"; എ.എം. ആരീഫിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ എറണാകുളം ജില്ലാ നേതൃയോഗങ്ങളിൽ രൂക്ഷവിമർശനം

വൈപ്പിനിൽ ഉണ്ണികൃഷ്ണനെ മാറ്റിയത് വലിയ അബദ്ധമായെന്നും വിമർശനം...
എ.എം. ആരീഫ്
എ.എം. ആരീഫ്Source: Files
Published on
Updated on

എറണാകുളം: എ.എം. ആരീഫിനെ ആലുവയിൽ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനം. ജില്ലയിൽ മത്സരിക്കാൻ അളില്ലെന്ന പ്രതീതി ഉണ്ടാക്കിയെന്ന് അംഗങ്ങൾ വിമർശിച്ചു. വൈപ്പിനിൽ ഉണ്ണികൃഷ്ണനെ മാറ്റിയത് വലിയ അബദ്ധമായെന്നും സ്ഥാനാർഥി പട്ടിക ജില്ലാ സെക്രട്ടറി ഒറ്റയ്ക്ക് തയ്യാറാക്കിയതെന്നും വിമർശനം ഉയർന്നു.

തൃപ്പൂണിത്തുറയിൽ എം. അനിൽകുമാറിനെ മത്സരിപ്പിക്കാതിരുന്നത് നേതാക്കളുടെ പിടിവാശി കൊണ്ടാണ്. അതൊരു സീറ്റ് നഷ്ടപ്പെടുന്നതിൽ കാരണമായി. വൈപ്പിനിൽ ഉണ്ണികൃഷ്ണനെ മാറ്റിയത് വലിയ അബദ്ധമായി. പുതിയ സ്ഥാനാർഥിയെ നിർത്തിയപ്പോൾ വൈപ്പിനിൽ നിന്നുള്ള മുതിർന്ന അംഗമായ ശർമ്മയുമായി പോലും കൂടിയാലോചന നടത്തിയില്ല. സ്ഥാനാർത്ഥി പട്ടിക ജില്ല സെക്രട്ടറി ഒറ്റക്ക് തയ്യാറാക്കിയതെന്നും വിമർശനമുയർന്നു.

എ.എം. ആരീഫ്
സ്പീക്കർ തിരുവഞ്ചൂർ തന്നെ? സന്നദ്ധത അറിയിച്ചു

എറണാകുളം ജില്ലയിൽ 14 മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ 14 മണ്ഡലങ്ങളിലും പാർട്ടിക്ക് ജില്ലയിൽ ആകമാനം നേരിടേണ്ടി വന്നത്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ പോലും ഭൂരിപക്ഷം നേടാനായിരുന്നില്ല.

News Malayalam 24x7
newsmalayalam.com