"മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല"; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പോസ്റ്റർ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഫാമിലി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്
"മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല"; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പോസ്റ്റർ
Published on
Updated on

എറണാകുളം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെ തൊടുപുഴയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റർ. ആശിർവാദ് തിയേറ്റർ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഫാമിലി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പിആർ ഏജൻസിയുടെ പിൻബലത്തിൽ രമേശ്ജിയെ പോലുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിലുള്ളത്.

കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്തും സമാനമായ തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് അവിടെയും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്ലക്സാണ് ഉയര്‍ത്തിയത്.

"മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല"; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പോസ്റ്റർ
'കേരളത്തിൽ ബിജെപിക്ക് 18 സീറ്റ്! ആകെ 160 സീറ്റ്!'; സുദർശൻ ടിവിയുടെ എക്സിറ്റ് പോൾ പ്രവചനത്തെ ട്രോളി മലയാളികൾ, വീഡിയോ

അതേസമയം, മൂവാറ്റുപുഴ നഗരത്തിൽ ഉയർത്തിയ ഫ്ലക്സ് ബോർഡിൽ "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നാണ് എഴുതിയിരിക്കുന്നത്. കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിലും സതീശൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ടൂർണമെന്റ് ജയിച്ചാൽ കപ്പ്‌ വാങ്ങുന്നത് ക്യാപ്റ്റനാണെന്നും സെലക്ടറും പരിശീലകനും വാങ്ങുന്നത് എതിർപ്പിനിടയാക്കുമെന്നും പോസ്റ്ററിലുണ്ട്. സേവ് കോൺഗ്രസ് ഫോറത്തിൻ്റെ പേരിലുള്ള പോസ്റ്ററുകളിൽ വി.ഡി. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നും എഴുതിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com