2026ൽ NDA കേരളത്തിൽ അധികാരത്തിൽ വരും: അമിത് ഷാ

വികസിത ഭാരതം എന്നുള്ളത് വികസിത കേരളത്തിൽ കൂടി സാധ്യമാകണം. വോട്ടു ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് കൊണ്ടുള്ള വികസനം വേണം സംസ്ഥാനത്ത് നടപ്പിലാക്കാനെന്നും അമിത് ഷാ പറഞ്ഞു.
Amit Shah
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Source: x/Amit Shah
Published on

2026-ൽ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ലക്ഷ്യം കേരള വികസനമാണ്. കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നതിന്നുള്ള തുടക്കമാണ് ഇന്ന്. പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അതിന് തുടക്കം കുറിക്കുന്നത്. വികസിത ഭാരതം എന്നുള്ളത് വികസിത കേരളത്തിൽ കൂടി സാധ്യമാകണം. വോട്ടു ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ച് കൊണ്ടുള്ള വികസനം വേണം സംസ്ഥാനത്ത് നടപ്പിലാക്കാനെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ ലക്ഷ്യം കേരള വികസനമാണ്. എന്നാൽ സിപിഐഎമ്മിൻ്റെ ലക്ഷ്യം കേഡർ വികസനം മാത്രമാണ്. കോൺഗ്രസിനും സിപിഐഎമ്മിനും ജനങ്ങൾ നിരവധി അവസരം നൽകിയിട്ടുണ്ട്. കേരളത്തെ ചിലർ ദേശവിരുദ്ധരുടെ താവളം കൂടിയാക്കി മാറ്റി. പിഎഫ്ഐയ്ക്കതിരെ കേരള സർക്കാർ എന്തു നടപടിയെടുത്തു എന്നത് പരിശോധിക്കണം. മാറ്റമാണ് വേണ്ടതെങ്കിൽ എൻഡിഎയ്ക്ക് വോട്ടു നൽകണമെന്നും അമിത് ഷാ അറിയിച്ചു.

Amit Shah
മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭാരവാഹികളെ പ്രഖ്യാപിച്ചു; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ വി. മുരളീധരന്‍ പക്ഷം

ത്രിപുരയിൽ ഇടതിനെ പുറത്താക്കിയാണ് ബിജെപി അധികാരത്തിൽ വന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തമിഴ്നാട്ടിലും സർക്കാർ ഉണ്ടാക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. വോട്ട് ശതമാനം വർധിച്ചതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ അമിത് ഷാ ഇത് സ്വപ്നം സാഫല്യമാകുന്നതിനുള്ള സമയമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടം ഉണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സിപിഐഎമ്മിനും കോൺഗ്രസിനും അഴിമതിയുടെ ചരിത്രമാണ് ഉള്ളത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സ്വർണക്കടത്താണ്. എൽഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി. സഹകരണ ബാങ്ക്, എക്സാലോജിക്, പി പി ഇ കിറ്റ് സ്വർണകടത്ത് അഴിമതി ഇങ്ങനെ നീളുന്നുവെന്നും അമിത് ഷാ വിമർശനം ഉന്നയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com