അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ട് പേര്‍ കൂടി ചികിത്സയില്‍

ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സരസു
കഴിഞ്ഞ ദിവസം മരിച്ച സരസു
കഴിഞ്ഞ ദിവസം മരിച്ച സരസു
Published on
Updated on

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ കൂടി ചികിത്സയില്‍. ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുറയൂര്‍ ചൂരക്കാട് വയല്‍ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്.

ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സരസു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് പതിനേഴ് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ ആറ് പേര്‍ മരിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com