'ഉച്ചയ്ക്കും രാവിലെയും കഴിക്കാനുള്ള സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ല'; ദുരിതത്തില്‍ ആനത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍

പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ഈ മനുഷ്യര്‍ക്ക് പട്ടിണി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.
'ഉച്ചയ്ക്കും രാവിലെയും കഴിക്കാനുള്ള സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ല'; ദുരിതത്തില്‍ ആനത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍
Published on

പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലകളില്‍ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്. ഇനി കാണാന്‍ പോകുന്നത് ആനത്തോട്ടിലെ ആദിവാസി കുടുംബം നേരിടുന്ന സാമ്പത്തിക, സാമൂഹിക വെല്ലുവിളികളുടെ നേര്‍ചിത്രമാണ്. ഇതിന് സമാനമാണ് ഒട്ടുമിക്ക ആദിവാസി കുടുംബങ്ങളുടെയും അവസ്ഥ.

11 അംഗങ്ങളുള്ള വീട്... പ്ലാസ്റ്റിക് ഷീറ്റ് കെട്ടി ഉണ്ടാക്കിയ ഈ കൂരയെ വീടെന്ന് പറയാന്‍ കഴിയുമോ എന്നറിയില്ല... ഗൃഹനാഥയുടെ പേര് ഓമന, ഭര്‍ത്താവ് തങ്കയ്യ, 9 മക്കള്‍, 20 വയസ്സിനു മുകളില്‍ പ്രായമുള്ള യുവാക്കള്‍ മുതല്‍ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് വരെ ഈ വീട്ടിലുണ്ട്... പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ഈ മനുഷ്യര്‍ക്ക് പട്ടിണി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

'ഉച്ചയ്ക്കും രാവിലെയും കഴിക്കാനുള്ള സാമ്പത്തികശേഷി ഞങ്ങള്‍ക്കില്ല'; ദുരിതത്തില്‍ ആനത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍
ചരിത്രത്തിലേക്ക് വളയം പിടിച്ച് ജ്യോതി, അഗ്നിശമന സേനയ്ക്ക് ആദ്യ വനിതാ ഡ്രൈവര്‍

വല്ലപ്പോഴും മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്... വിശപ്പു മാറുന്നതുവരെ ഒരിക്കലും ഭക്ഷണം കഴിച്ചിട്ടേയില്ലെന്ന് കുടുംബം പറയുന്നു. ഉച്ചയ്ക്കും രാവിലെയും കഴിക്കാനുള്ള സാമ്പത്തിക ശേഷിയും തങ്ങള്‍ക്കില്ലെന്ന് അവര്‍ ഓര്‍മപ്പെടുത്തുകയാണ്.

വനവിഭവങ്ങള്‍ ശേഖരിച്ചുവിറ്റാണ് ഈ കുടുംബം ജീവിക്കുന്നത്. കനത്ത മഴ ആരംഭിച്ചതോടെ ആ വരുമാനവും നിലച്ചു. പ്രകൃതിക്ഷോഭത്തെയും വന്യമൃഗങ്ങളെയും പട്ടിണിയെയും ഒരുപോലെ ഭയക്കുന്ന ജീവിതം. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചിലവഴിക്കുമ്പോള്‍ വിശപ്പകറ്റാന്‍ പോലും കഴിയാത്ത ജീവിതങ്ങളും നമുക്കിടയിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com