എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

120 ദിവസത്തേക്കാണ് എം.ആർ. അജിത് കുമാറിൻ്റെ സസ്പെൻഷൻ നീട്ടിയത്.
Another setback for M.R. Ajith Kumar; suspension period extended
എം.ആർ. അജിത് കുമാറിൻ്റെ സസ്പെൻഷൻ കാലാവധി നീട്ടി
Published on: 
Updated on: 

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി നിലവിൽ മൂന്നു മാസം പൂർത്തിയായിരുന്നു.

120 ദിവസത്തേക്കാണ് വീണ്ടും സസ്പെൻഷൻ നീട്ടിയത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് വിവാദമായ രക്ഷാപ്രവർത്തനം ഉണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അട്ടിമറി നടന്നത്.

Another setback for M.R. Ajith Kumar; suspension period extended
കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എഡിജിപിയുടെ പൂർണ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ.

തുടർന്നാണ് ആഭ്യന്തര മന്ത്രി സസ്പെൻഷൻ നടപടിയെടുത്തത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിൻ്റെ നിർണായക നടപടിയുണ്ടായത്.

Another setback for M.R. Ajith Kumar; suspension period extended
വ്യാജ ഇമെയിൽ വഴി ഇറ്റാലിയൻ കമ്പനിയുടെ തട്ടിപ്പ്; ലുലു ഗ്രൂപ്പിൻ്റെ 1.64 കോടി രൂപ തട്ടിയെടുത്തു
News Malayalam 24x7
newsmalayalam.com