സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇതുവരെ മരിച്ചത് നാല് പേർ

മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥിയാണ് മരിച്ചത്...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇതുവരെ മരിച്ചത് നാല് പേർ
Published on
Updated on

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം സ്വദേശിയായ വിദ്യാർഥിയാണ് മരിച്ചത്.

ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. അതിൽ മൂന്ന് മരണവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ്.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇതുവരെ മരിച്ചത് നാല് പേർ
"ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ചു"; അടൂരിൽ കെഎസ്ആർടിസി ജീവനക്കാരനെതിരെ പരാതി

കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗി വെന്റിലേറ്ററിൽ തുടരുകയാണ്. റെംഡിസീവറിൻ്റെ ആദ്യ ഡോസ് നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സമ്പർക്കപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയവരെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരികയാണ്.

News Malayalam 24x7
newsmalayalam.com