മദ്യപാനത്തിനിടെ തർക്കം; ചവറയിൽ യുവാവിനെ കുത്തിക്കൊന്നു

ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്.
Young man stabbed to death in Chavara
ചവറയിൽ യുവാവിനെ കുത്തിക്കൊന്നു
Published on: 
Updated on: 

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശിയായ മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം.

മുഖ്യപ്രതി ശിവരാജ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻതന്നെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബിലാൽ മരിച്ചിരുന്നു.

Young man stabbed to death in Chavara
"കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല"; യുവ മോർച്ച സമരത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

ശിവരാജാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്.

Young man stabbed to death in Chavara
മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയെന്ന വ്യാജ പ്രചാരണം; കര്‍ശന നടപടി ആവശ്യപ്പെട്ട് കെ. സുധാകരന്‍
News Malayalam 24x7
newsmalayalam.com