ഗര്‍ഡര്‍ തകര്‍ന്നു വീണ് അപകടം; രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി

നാളെ തന്നെ ചെക്ക് നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്
News Malayalam 24x7
aroor accident മരണപ്പെട്ട രാജേഷ്
Published on

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഫ്‌ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ തകര്‍ന്നുവീണ് മരിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കരാര്‍ കമ്പനി. ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.

കമ്പനിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രാജേഷിന്റെ മൃതദേഹം ഉടന്‍ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ തന്നെ ചെക്ക് നല്‍കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. രാജേഷിന്റെ മകന് സര്‍ക്കാര്‍ ജോലി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഉറപ്പു നല്‍കുമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്യും. സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

News Malayalam 24x7
അരൂർ അപകടം: നിർമാണ കമ്പനിക്കെതിരെ കേസ്

അതേസമയം, അപകടത്തില്‍ വിശദമായ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി ദേശീയപാതാ അതോറിറ്റി അറിയിച്ചു. വിദഗ്ദ്ധ സമിതി ഇന്നു തന്നെ പ്രാഥമിക പരിശോധന നടത്തും. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.

News Malayalam 24x7
അരൂർ അപകടത്തിൽ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

ഇന്ന് പുലര്‍ച്ചയാണ് ഫ്‌ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. വാനിന്റെ മുകളിലേക്ക് ഗര്‍ഡര്‍ തകര്‍ന്നുവീഴുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട് എന്നും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിക്കാറില്ലെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം.

അപകടത്തില്‍ നിര്‍മാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നുമാണ് എഫ്‌ഐആറിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com