ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ എംഎല്‍എയെന്ന് വിമര്‍ശനം; പങ്കെടുത്തത് പാലിയേറ്റീവ് സംഘടനയുടെ പരിപാടിക്കെന്ന് വിശദീകരണം

പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്തും ദലീമ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ എംഎല്‍എയെന്ന് വിമര്‍ശനം; പങ്കെടുത്തത് പാലിയേറ്റീവ് സംഘടനയുടെ പരിപാടിക്കെന്ന് വിശദീകരണം
Published on
Updated on

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന തരത്തിലുള്ള പ്രചരാണങ്ങളില്‍ മറുപടിയുമായി അരൂര്‍ എംഎല്‍എ ദലീമ. താന്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിക്കല്ല പങ്കെടുത്തതെന്നും തന്റെ നിയോജക മണ്ഡലത്തിലെ കനിവ് എന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ആംബുലന്‍സ് ഫ്‌ളാഗ് ഓഫിനാണ് പങ്കെടുത്തതെന്നും ദലീമ എംഎല്‍എ.

ജനുവരി 11നാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ആ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്തും പങ്കുവെക്കുകയാണെന്നും ദലീമ ഫേസ്ബുക്കില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ എംഎല്‍എയെന്ന് വിമര്‍ശനം; പങ്കെടുത്തത് പാലിയേറ്റീവ് സംഘടനയുടെ പരിപാടിക്കെന്ന് വിശദീകരണം
"അസത്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു"; നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ

'അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്. മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തമായാണ് കാണുന്നത്. ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്,'ദലീമ കുറിച്ചു.

തന്നെ ക്ഷണിച്ചതും പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമിയുടേയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ലെന്നും സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്ര നിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് താനും തന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണെന്നും ദലീമ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ എംഎല്‍എയെന്ന് വിമര്‍ശനം; പങ്കെടുത്തത് പാലിയേറ്റീവ് സംഘടനയുടെ പരിപാടിക്കെന്ന് വിശദീകരണം
എസ്ഐടി അന്വേഷണം തൃപ്തികരം, ഇഡിയുടെ വരവ് സംശയാസ്പദം: വി.എൻ. വാസവൻ

കനിവ് എന്ന സംഘടന സെന്റര്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടന ആണെന്നാണ് വിമര്‍ശനം. പരിപാടി ഉദ്ഘാടനം ചെയ്തത് ജമാഅത്തെ ഇസ്ലാമി അമീര്‍ മുജീബ് റഹ്‌മാന്‍ ആയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദലീമ എം.എല്‍.എ ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ എന്നുള്ള തരത്തില്‍ ഇതിനോടകം പല മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഈ വാര്‍ത്തയുടെ കാരണമായിട്ടുള്ളത് ഈ മാസം ജനുവരി 11ന് എന്റെ നിയോജക മണ്ഡലത്തില്‍ നടന്ന ചടങ്ങാണ്.ആ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ഈ കുറിപ്പിനൊപ്പം പങ്കുവെക്കുകയാണ്.

അരൂക്കുറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കനിവ് എന്ന പാലീയേറ്റിവ് സംഘടനയുടെ കിടപ്പുരോഗികളെ ചികിത്സിക്കുന്ന ഹോം കെയര്‍ ആവശ്യങ്ങള്‍ക്കായുള്ള ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫിനായാണ് എന്നെ ക്ഷണിച്ചത്.മണ്ഡലത്തിലെ പാലീയേറ്റീവ് - ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കേണ്ടതും അത്തരം വേദികളില്‍ പങ്കെടുക്കേണ്ടതും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വമായാണ് കാണുന്നത്.ക്ഷണിക്കുന്ന പരിപാടികള്‍ക്കെല്ലാം പങ്കെടുക്കാന്‍ പരിശ്രമിക്കുന്ന, ചാരിറ്റി പാലീയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ കുറേക്കൂടി താത്പര്യം കാണിക്കുന്ന സമീപനമാണ് എന്റേത്.

ഇവിടെ എന്നെ ക്ഷണിച്ചതും ഞാന്‍ പങ്കെടുത്തതും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികള്‍ക്കല്ല. സംഘപരിവാറിന്റെയോ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയോ കാസ ഉള്‍പ്പടെയുള്ള തീവ്രനിലപാടുകാരുടെയോ വേദികളില്‍ പങ്കെടുക്കില്ല എന്നത് ഞാനും എന്റെ പ്രസ്ഥാനമായ സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്.

മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനവുമായും സന്ധിയില്ല. സമത്വവും സാഹോദര്യവുമാണ് എന്റെ ആശയം അത് ജീവനുള്ള കാലം വരെ തുടരും അതിന്റെ പ്രചരണത്തിനായി സംസാരിക്കും പൊതുപ്രവര്‍ത്തനം ചെയ്യും പാട്ടുകളും പാടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com