കൊല്ലം: കുണ്ടറയിൽ സിപിഐ വിട്ട മുന്നൂറോളം പേർ സിപിഐഎമ്മിൽ ചേർന്നു. സിപിഐ മുൻ മണ്ഡലം കമ്മിറ്റി അംഗങ്ങളും, ലോക്കൽ സെക്രട്ടറിമാരും സിപിഐഎമ്മിൽ ചേർന്നവരിലുണ്ട്. സിപിഐ വിട്ടവരെ സിപിഐഎം സംസ്ഥാന കമ്മിറ്റി ജെ. മേഴ്സിക്കുട്ടിയമ്മ സ്വീകരിച്ചു. സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി തെരഞ്ഞെടുപ്പിൽ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രവർത്തകരെ പാർട്ടി വിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.