പൊലീസുകാരെ കയ്യേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ്

2018ൽ റോഡ് ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്...
ഡീൻ കുര്യാക്കോസ് എംപി
ഡീൻ കുര്യാക്കോസ് എംപിSource: FB
Published on
Updated on

പാലക്കാട്: ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ച് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. 2018ൽ റോഡ് ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറൻ്റ്. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

ഡീൻ കുര്യാക്കോസ് എംപി
ശബരിമല സ്വർണക്കൊള്ള: "ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം"; ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്. 2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീ പീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

News Malayalam 24x7
newsmalayalam.com