അതിജീവിതയ്‌ക്ക് നീതി ലഭിക്കണം; സംഭവിച്ചതിന് എന്ത് പകരം കൊടുത്താലും മതിയാകില്ല: ആസിഫ് അലി

കോടതിക്ക് ശരിയെന്ന് തോന്നിയതാണ് വിധിച്ചിരിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു.
Asif Ali
ആസിഫ് അലി
Published on: 
Updated on: 

ഇടുക്കി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട കോടതി നടപടിയിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. അതിജീവിതയ്‌ക്ക് നീതി ലഭിക്കണം എന്നാണ് നിലപാട്, അല്ലാതെ ആര് ശിക്ഷിക്കപ്പെടണം എന്നുള്ളതല്ല. അവർ എൻ്റെ സഹപ്രവർത്തകയാണ്, വളരെ അടുത്ത സുഹൃത്താണ്, അവൾക്ക് സംഭവിച്ചതിന് ഇനി എന്ത് പകരം കൊടുത്താലും മതിയാകില്ല, എന്നാലും കൃത്യമായ നീതി ലഭിക്കണമെന്നാണ് പറയാനുള്ളതെന്നും ആസിഫ് അലി വ്യക്തമാക്കി. കോടതി വിധിയെ മാനിക്കുന്നു. കോടതിക്ക് ശരിയെന്ന് തോന്നിയതാണ് വിധിച്ചിരിക്കുന്നത് എന്നും ആസിഫ് അലി ചൂണ്ടിക്കാട്ടി.

News Malayalam 24x7
newsmalayalam.com