തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. മെയ് ആദ്യവാരത്തോടെ ഫല പ്രഖ്യാപനം നടക്കും. ഒറ്റഘട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പെന്നാണ് ലഭ്യമാകുന്ന വിവരം.
അസം, തമിഴ്നാട്, പുതുചേരി, ബംഗാൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതികൾ നിശ്ചയിക്കുന്നതിൽ പ്രതിസന്ധി ഉണ്ടെങ്കിൽ മാത്രമായിരിക്കും കേരളത്തിലെ തീയ്യതിയിൽ മാറ്റമുണ്ടാവുക. 2021 ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.