അമ്മയെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച്, വീട്ടിൽ നിന്ന് പുറത്താക്കി; ഒളിവിലായിരുന്ന അശ്വതി അച്ചു പിടിയിൽ

ഹണി ട്രാപ്പ് കേസിലും വിവാഹ വാഗ്ദാനകേസിലും അശ്വതി അച്ചു പ്രതിയാണ്.
Aswathi Achu, who was in hiding, has been caught
ഒളിവിലായിരുന്ന അശ്വതി അച്ചു പിടിയിൽ
Published on: 
Updated on: 

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി അച്ചു പിടിയിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. നേരത്തെ ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയായിരുന്നു.

മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചു പിടിയിലായത്. അശ്വതിയുടെ അമ്മ രാധാമണിയാണ് പരാതി നൽകിയത്. മാതാപിതാക്കളുടെ പേരിലുള്ള വസ്തു സ്വന്തം പേരിലേക്ക് എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

Aswathi Achu, who was in hiding, has been caught
കാറളത്ത് വയോധികയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; കൊലയാളി പൊലീസ് കസ്റ്റഡിയിൽ

മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അശ്വതിക്കും മകൾക്കുമെതിരെ കേസെടുത്തത്. മുൻ കൂർ ജാമ്യത്തിനായുള്ള ശ്രമം ഇവർ നടത്തിയിരുന്നെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല.

നേരത്തെ വിവാഹ വാഗ്ദാനംനൽകി 68-കാരനിൽനിന്ന് പണം തട്ടിയ കേസിലും സാമൂഹിക മാധ്യമങ്ങളിൽകൂടി അശ്ലീല ചാറ്റ് നടത്തി പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രമുഖരെയും കുടുക്കിയ സംഭവത്തിലും അശ്വതി പ്രതിയായിരുന്നു.

Aswathi Achu, who was in hiding, has been caught
രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം: ആർ. ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്
News Malayalam 24x7
newsmalayalam.com