സ്വർണക്കുടത്തിൻ്റെ പേരിൽ ഹൈക്കോടതി അഭിഭാഷകനിൽ നിന്നും പണം തട്ടാൻ ശ്രമം

തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ശ്രീനിവാസൻ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
വ്യാജ സ്വർണക്കുടത്തിൻ്റെ ഫോട്ടോ, അഭിഭാഷകനായ ശ്രീനിവാസൻ
വ്യാജ സ്വർണക്കുടത്തിൻ്റെ ഫോട്ടോ, അഭിഭാഷകനായ ശ്രീനിവാസൻ
Published on: 
Updated on: 

പാലക്കാട്: ചെറിയ വിലക്ക് സ്വർണക്കുടം നൽകാമെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് പണം തട്ടാൻ ശ്രമം. ഒറ്റപ്പാലം സ്വദേശിയായ അഭിഭാഷകൻ ആർ.പി ശ്രീനിവാസനെയാണ് തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചത്. കിണർ പണിക്കിടെ ലഭിച്ച സ്വർണം വിലകുറച്ച് നൽകാമെന്നായിരുന്നു വാഗ്ദാനം.

ബുധനാഴ്ച രാവിലെയാണ് സംഭവം. ആസാം സ്വദേശിയാണെന്നു പരിചയപ്പെടുത്തിയാണ് ബാബുൽ എന്ന പേരിലുള്ളയാൾ മൊബൈലില്‍ വിളിച്ചത്. കേരളത്തിലാണ് ജോലി ചെയ്യുന്നതെന്നും കിണർ പണിക്കിടെ നിധിപോലെ കുറച്ചു സ്വർണം ലഭിച്ചുവെന്നും വിലകുറച്ച് തരാമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.വാട്ട്സ് ആപ്പിൽ സ്വർണക്കുടത്തിന്റെ വീഡിയോ അയക്കുകയും ചെയ്തു. ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ശ്രീനിവാസൻ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിറ്റിസൺസ് ഫോറം സംസ്ഥാന പ്രസിഡൻറായ ശ്രീനിവാസൻ ഒറ്റപ്പാലം സ്വദേശിയാണ്.