ആറ്റുകാൽ പൊങ്കാല: അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ

എസ്എംവി സ്കൂൾ പിടിഎ പ്രസിഡൻ്റ് കർണ്ണൻ, പിടിഎ അംഗം ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആറ്റുകാൽ പൊങ്കാല:  അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ
Published on
Updated on

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ. എസ്എംവി സ്കൂൾ പിടിഎ പ്രസിഡൻ്റ് കർണ്ണൻ, പിടിഎ അംഗം ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. ലൈസൻസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോ ഇല്ലാതെ 500 മുതൽ 1500 രൂപ വരെയാണ് ഇവർ പിരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എസ്എംവി സ്കൂളിൽ അനധികൃത പാർക്കിങ് ഫീസ് പിരിക്കുന്നുണ്ടെന്ന് മേയർ വി.വി. രാജേഷിൻ്റെ വാട്‌സാപ്പിലേക്ക് സന്ദേശമെത്തിയത്. ഇതിൻ്റെ ഭാഗമായി മേയറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപനും സംഭവസ്ഥലത്തെത്തി. ആരോപണവിധേയരായ ഇരുവരേയും വിളിച്ച് വരുത്തി റസീറ്റ് പരിശോധിക്കുകയും, പിരിച്ച തുക തിരികെ വാങ്ങി ഭക്തരെ ഏൽപ്പിക്കുകയും ചെയ്തു.

ആറ്റുകാൽ പൊങ്കാല:  അനധികൃത പാർക്കിങ് ഫീസ് പിരിച്ച പിടിഎ പ്രസിഡൻ്റും അംഗവും അറസ്റ്റിൽ
പേരാവൂർ പിടിക്കാൻ കെ.കെ. ശൈലജ; നടക്കാൻ പോകുന്നത് ഹെവി വെയ്റ്റ് പോരാട്ടം

ഈ വിവരം മേയർ തന്നെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും, ഇരുവർക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോർപ്പറേഷൻ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com