പുതുവർഷത്തിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ കൂടും

ഇതോടെ സംസ്ഥാനത്ത് ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു.
പുതുവർഷത്തിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ കൂടും
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കും. ഇതിനുള്ള നിർദേശം ഗതാഗതമന്ത്രി സി.പി. ജോൺ അംഗീകരിച്ചു. വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു.

കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മന്ത്രി സി.പി. ജോണും പ്രതികരിച്ചു. ഓട്ടോ-ടാക്‌സി നിരക്കുകൾ 2022ലാണ് അവസാനമായി പരിഷ്കരിച്ചത്.

പുതുവർഷത്തിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ കൂടും
പരിപ്പ് വടയ്ക്ക് ഉപ്പില്ല, ജീവനക്കാരൻ്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; കൊല്ലത്ത് തട്ടുകട അടിച്ച് തകർത്തു

നിരക്ക് പരിഷ്കരിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇഎസ്ഐ നൽകണമെന്ന് കാര്യത്തിൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതിൽ ടൂറിസം ഡിപ്പാർട്ട്മെൻ്റുമായും ഹോട്ടൽ ഉടമകളുമായും സംസാരിച്ചു.

സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിക്കും. ടൂ വീലർ ടാക്സികൾ അനുവദനീയമാണ്. പക്ഷേ മഞ്ഞ ബോർഡുകൾ അല്ലാതെ വെള്ള ബോർഡുകൾ വെച്ച് ടാക്‌സികൾ ഉപയോഗിക്കുന്നുണ്ടെന്നും അത് കർശനമായി നിയന്ത്രിക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുവർഷത്തിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ കൂടും
"മാധ്യമങ്ങൾ തന്നെ വിലയിരുത്തട്ടെ"; മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന വിമർശനം തള്ളാതെ അടൂർ പ്രകാശ്