കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു

കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം ഉണ്ടായത്.
കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു
Published on
Updated on

തൃശൂര്‍: കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റില്‍ വീണ് അപകടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് ഓട്ടോ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി കിണറ്റില്‍ വീഴുകയായിരുന്നു. ഓട്ടോയില്‍ ഇരുന്ന് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു. നിസാര പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്തി.

വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്താണ് ഓട്ടോ കിണറ്റില്‍ വീണത്. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം; പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് പ്രത്യേക അനുമതി വാങ്ങണം

കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം ഉണ്ടായത്. പിതാവ് ഇലക്ട്രിക് ഓട്ടോ ഓഫ് ചെയ്യാന്‍ മറന്നിരുന്നു. ഈ സമയത്താണ് കുട്ടി ഓട്ടോറിക്ഷയില്‍ കയറിയതും കളിക്കാന്‍ തുടങ്ങിയതും.

കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാര്‍ട്ടായി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു
രേഖകൾ പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്; കടത്തനാട് ലേബർ സൊസൈറ്റി ഓഫീസ് പൂട്ടി സീൽ ചെയ്തു

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ കൈ വച്ച് തിരിക്കുകയും വണ്ടി മുന്നോട്ട് നീങ്ങുകയുമായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങുകയും കിണറ്റില്‍ ചെന്ന് ഇടിക്കുകയുമായിരുന്നു.

News Malayalam 24x7
newsmalayalam.com