പൊലീസിനെ വെട്ടിക്കാൻ താമസിച്ചത് എസ്പിയുടെ ഫ്ലാറ്റിൽ; പെരുമ്പാവൂരിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ പ്രതി വമ്പൻ സ്രാവ്

ഒരാഴ്ചമുൻപാണ് ആയുഷ് പെരുമ്പാവൂരിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.
പൊലീസിനെ വെട്ടിക്കാൻ താമസിച്ചത് എസ്പിയുടെ ഫ്ലാറ്റിൽ; പെരുമ്പാവൂരിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ പ്രതി വമ്പൻ സ്രാവ്
Published on
Updated on

എറണാകുളം: പെരുമ്പാവൂരിൽ പതിനാറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ആയുഷ് വമ്പൻ സ്രാവെന്ന് പൊലീസ്. പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ പൊലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഇയാൾ താമസിച്ചു. ഒരാഴ്ചമുൻപാണ് ആയുഷ് പെരുമ്പാവൂരിലെ ഫ്ലാറ്റിൽ താമസം തുടങ്ങിയത്.

ഇതേ കെട്ടിടത്തിൽ പത്താം നിലയിലാണ് പെരുമ്പാവൂർ എഎസ്പിയും താമസിക്കുന്നത്. ഒടുവിൽ പൊലീസിനെ വെട്ടിക്കാനുള്ള ശ്രമം പാളുകയായിരുന്നു. ആറാം നിലയിലുള്ള ആയുഷിന്റെ ഫ്ലാറ്റിൽ നിന്ന് 15 കിലോയിലേറെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

പൊലീസിനെ വെട്ടിക്കാൻ താമസിച്ചത് എസ്പിയുടെ ഫ്ലാറ്റിൽ; പെരുമ്പാവൂരിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ പ്രതി വമ്പൻ സ്രാവ്
സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി..! ഭിന്നശേഷിക്കാരനായ വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റ ഉത്തരവിന്റെ പകർപ്പ് പുറത്ത്

സംസ്ഥാന വ്യാപകമായി വേരുകളുള്ള ലഹരി റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അങ്കമാലി, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ്. ബാങ്കോക്കിൽ ചൈനീസ് ലഹരി റാക്കറ്റിന്റെ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നത് മലയാളികളെന്നുമാണ് പുറത്തുവരുന്ന വിവരം.

News Malayalam 24x7
newsmalayalam.com