തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ. പ്രശാന്തിന് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമനം. ഇരുവരുടെയും സസ്പെഷൻ പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായും നിയമിച്ചു. ഒറ്റ ഉത്തരവിൽ 49 നിയമന മാറ്റങ്ങളാണ് സർക്കാർ നടത്തിയിരിക്കുന്നത്.
നിയമന മാറ്റങ്ങൾ :
- ടി.വി. അനുപമ - ഗതാഗത സെക്രട്ടറി, അതിവേഗ റെയിൽ വിദഗ്ദ്ധ സമിതി കൺവീനർ
- അദീല അബ്ദുള്ള - പൊതുമരാമത്ത് സ്പെഷ്യൽ സെക്രട്ടറി (സാംസ്കാരിക വകുപ്പിൽ നിന്നും ഒഴിവാക്കി)
- ടി.വി. സുഭാഷ് - കൃഷി വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി (പിആർഡി ചുമതലയിൽ നിന്ന് മാറ്റി)
- ബിശ്വനാഥ് സിൻഹ - കയർ വികസന, ഭവന വകുപ്പുകളുടെ അധിക ചുമതല
- കെ.ആർ. ജ്യോതിലാൽ - ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെയും സംസ്ഥാന ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുടെയും അധിക ചുമതല
- പുനീത് കുമാർ - ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മീഷണർ (മറ്റ് ചാർജുകളിൽ നിന്നും ഒഴിവാക്കി)
- മിൻഹാജ് ആലം - കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
- ഡോ. രാജു നാരായണ സ്വാമി - സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
- ഡോ. ഷർമിള മേരി ജോസഫ് - ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
- ഡോ. ബി. അശോക് - ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
- ഡോ. രത്തൻ യു. കേൽക്കർ - കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വയോജന ക്ഷേമ വകുപ്പ് എന്നിവ അധിക ചുമതല
- എം.ജി. രാജമാണിക്യം - കെഎസ്ഇബി ചെയർമാൻ
- ഡോ. അദീല അബ്ദുള്ള - പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- ഷാനവാസ് എസ് - തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- ഗോപാലകൃഷ്ണൻ കെ - പരിസ്ഥിതി വകുപ്പ് ഡയറക്ടർ
- ടി.വി. സുഭാഷ് - കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- ദിവ്യ എസ്. അയ്യർ - തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ (വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് മാറ്റി)
- അഫ്‌സാന പർവീൻ - കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ
- ജെറോമിക് ജോർജ് - ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുടെയും കേരള മാരിടൈം ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും പൂർണ അധിക ചുമതല
- വിഘ്‌നേശ്വരി. വി- കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ
- ആസിഫ് കെ.യൂസഫ് - നോർക്ക ഡയറക്ടർ
- സ്നേഹിൽ കുമാർ സിംഗ് - പൊതുവിദ്യാഭ്യാസ ഡയറക്ടർ
- പ്രേം കൃഷ്ണൻ എസ് - സഹകരണ സംഘം രജിസ്ട്രാർ
- മിസൽ സാഗർ ഭാരത് - വൈറ്റില മൊബിലിറ്റി ഹബ് മാനേജിംഗ് ഡയറക്ടർ
- ഹർഷിൽ ആർ. മീന - കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ
- ഡി. സജിത് ബാബു - പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി