"ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല, എല്‍ഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീങ്ങളെ"; വർഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണൻ

ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നുവെന്ന് പരാതി...
"ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല,  എല്‍ഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീങ്ങളെ"; വർഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണൻ
Source: FB
Published on: 
Updated on: 

തൃശൂർ: ഗുരുവായൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന് പരാതി. 48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ വോട്ട് നേടുക എന്ന ലക്ഷ്യത്തോടെ വർഗീയത പറയുന്നു എന്നാണ് പരാതി.

കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് ബി. ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയത്.

"ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല,  എല്‍ഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീങ്ങളെ"; വർഗീയ പ്രചാരണവുമായി ബി. ഗോപാലകൃഷ്ണൻ
"ആരിഫ് ആറാം തവണ മത്സരിക്കുന്നത് പാർലമെൻ്ററി വ്യാമോഹമല്ലേ?"; തന്നെ കമ്മ്യൂണിസം പഠിപ്പിക്കാൻ വരേണ്ടെന്ന് ജി. സുധാകരൻ

"ഗുരുവായൂർ നിരോധികളെയും അമ്പല വിരോധികളെയും ആണ് ഗുരുവായൂരിൽ എംഎൽഎ ആക്കുന്നത്. 48 % ഹിന്ദു ജനസംഖ്യയുള്ള മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീം സ്ഥാനാർഥികളെ മാത്രമാണ്. ഹിന്ദു വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ് ഇരു മുന്നണികളുടെയും നടപടി," ഗോപാലകൃഷ്ണൻ വീഡിയോയിൽ പറയുന്നു. ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന് ഗോപാലകൃഷ്ണൻ വെല്ലുവിളി ഉയർത്തുകയും ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ടില്ലെന്ന് പറയാൻ വിശ്വാസികൾ തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.

Related Stories

Karnataka Congress MLA Yashvantharaya Gouda Patil has resigned
പ്രതിഭയ്‌ക്ക് എക്സപയറി ഡേറ്റ് ഇല്ല!  മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷകൾ
'പദയാത്ര' അപ്ഡേറ്റിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ഡേറ്റ് പുറത്ത്
Move to increase toll rates at Paliyekkara, Thrissur
News Malayalam 24x7
newsmalayalam.com