നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയ; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രി
നെയ്യാറ്റിൻകര ജനറൽ ആശുപത്രിSource: News Malayalam 24x7
Published on

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുടിവെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ജില്ലാ ആശുപത്രിയിലെ 25 ഓളം ശസ്ത്രക്രിയകൾ മാറ്റിവെച്ചു. കുടിവെള്ള പരിശോധന നടത്തിയപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ച കഴിഞ്ഞ് നടത്തും.

നെയ്യാറ്റിൻകര ജനറൽ ആശുപത്രി
കനത്ത മഴ; സംസ്ഥാനത്ത് ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

എല്ലാമാസവും ആശുപത്രിയിൽ കുടിവെള്ള പരിശോധന നടത്താറുണ്ട്. ഇത്തവണ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com