തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകളും ബിയർ വൈൻ പാർലറുകളും രാത്രി 12 മണി വരെ പ്രവർത്തിക്കും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് ബാറുകളുടെ പ്രവർത്തന സമയം സർക്കാർ നീട്ടിയത്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവിൽ രാവിലെ 11 മുതൽ രാത്രി 11വരെയാണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. അതേസമയം, ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി വിവിധ ബാറുകള്‍ വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രവര്‍ത്തന സമയം നീട്ടണം എന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളുണ്ടായാൽ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കും. അല്ലാത്ത പക്ഷം ബാറുകള്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.