കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണം നടത്തുമെന്ന് പി.എ. മുഹമ്മദ്‌ റിയാസ്

പലതവണ പരാതിപ്പെട്ടിട്ടും കുഴിമൂടാൻ അധികൃതർ തയ്യാറായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്
കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണം നടത്തുമെന്ന് പി.എ. മുഹമ്മദ്‌ റിയാസ്
Published on: 
Updated on: 

ഇടുക്കി: തൊടുപുഴയിൽ റോഡരുകിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രർത്തികള്‍ നടത്തിയിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മൂന്ന് വർഷം മുൻപെടുത്ത കുഴി പിഡബ്ലൂഡി മൂടിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും കുഴിമൂടാൻ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ പറ‍ഞ്ഞു. സംഭവത്തിൽ തൊടുപുഴയിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ കോൺഗ്രസ് പ്രതിഷേധവുമായി എത്തി.

അതേസമയം, സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണം നടത്തുമെന്ന് പി.എ. മുഹമ്മദ്‌ റിയാസ്
കൊറിയൻ യുവാവെന്ന പേരിൽ സംസാരിച്ചത് പരിചയമുള്ളയാൾ; ചോറ്റാനിക്കരിയിലെ ആദിത്യയുടെ മരണത്തിൽ അന്വേഷണം സുഹൃത്തുക്കളിലേക്ക്
News Malayalam 24x7
newsmalayalam.com