തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയത്. ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിണറായി നിർദേശം നൽകുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ആണ് തിങ്കളാഴ്ച അംഗത്വം പുതുക്കി നൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും ബിനീഷിന് അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു.
2020ലാണ് ബിനീഷിന്റെ അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ കരുങ്ങിയതിന് പിന്നാലെയാണ് ആണ് അംഗത്വം മരവിപ്പിച്ചത്. 2023ൽ കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായിരുന്നു. അംഗത്വം പുതുക്കാൻ നാലുതവണ അപേക്ഷ നൽകിയെങ്കിലും സിപിഐഎം സംസ്ഥാന നേതൃത്വം തുടർച്ചയായി നിരസിക്കുകയായിരുന്നു. 2001 മുതൽ 2020 വരെ പാർട്ടി അംഗമായിരുന്നു ബിനീഷ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗമായിരുന്നു ബിനീഷ് കോടിയേരി.
ബിനീഷിനെ മാറ്റി നിർത്തുന്നത് എന്തിനെന്ന ചോദ്യം കഴിഞ്ഞ ദിവസം സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നിരുന്നു. ബിനീഷ് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടും പാർട്ടി എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതായിരുന്നു ഉയർന്ന ചോദ്യം. എന്നാൽ ബിനീഷിന് അംഗത്വം പുതുക്കി നൽകുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്നീയിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിലപാട്. ഇതിനുപിന്നാലെയാണ് നടപടി. ബിനീഷ് കേസിൽപ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിന്നിരുന്നു. കേസ് നടത്തിയതും കുടുംബമാണ്.