കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാൻ ബിനോയ്‌ കുര്യൻ; ടി. ഷബ്ന വൈസ് പ്രസിഡൻ്റാകും

ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം...
ബിനോയ്‌ കുര്യൻ, ടി. ഷബ്ന
ബിനോയ്‌ കുര്യൻ, ടി. ഷബ്നSource: FB
Published on
Updated on

കണ്ണൂർ: ബിനോയ്‌ കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി ടി. ഷബ്നയെയും തീരുമാനിച്ചു. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം.

പെരളശേരി ഡിവിഷനിൽ നിന്ന് വിജയിച്ചാണ് ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ബിനോയ് കുര്യൻ നിലവിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്. ബിനോയ് കുര്യൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്നു.

ബിനോയ്‌ കുര്യൻ, ടി. ഷബ്ന
"വർഗീയത ഫണം വിടർത്തിയ സമയത്തൊക്കെ മനുഷ്യ പക്ഷത്ത് നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞു", മുഖ്യമന്ത്രി

പാട്യം ഡിവിഷനിൽ നിന്ന് വിജയിച്ചയാളാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷബ്ന. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ ഷബ്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ്, മഹിളാ അസോസിയേഷൻ പിണറായി ഏരിയാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com