പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സിപിഐ; ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അംഗീകരിച്ചു കിട്ടുമെന്നാണ് കരുതുന്നതെന്ന് ബിനോയ് വിശ്വം.
CPI for the post of Deputy Leader of the Opposition
ബിനോയ് വിശ്വം
Published on
Updated on

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സിപിഐ. ഉപനേതാവ് സ്ഥാനം അംഗീകരിച്ച് കിട്ടുമെന്നാണ് ഇപ്പോഴും കരുതുന്നത്. സിപിഐ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഈ ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്നും ബിനോയ്‌ വിശ്വം ചോദിച്ചു. സിപിഐ ചോദിച്ചത് അർഹതപ്പെട്ട സ്ഥാനമാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

CPI for the post of Deputy Leader of the Opposition
പ്രതിപക്ഷനിരയെ പിണറായി വിജയൻ നയിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ

പിണറായി വിജയനെ സിപിഐഎം പ്രതിപക്ഷനേതാവായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. സെക്രട്ടറിയേറ്ററിലും പിണറായിയുടെ പേര് തന്നെയാണ് ഉയർന്ന് വന്നത്. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച് ഉടൻ തന്നെ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത് വാർത്തയായിരുന്നു. യുഡിഎഫിനെതിരെ പോരാടാൻ പാർട്ടിയെ നീണ്ടകാലം നയിച്ച നേതാവ് വേണമെന്ന ആവശ്യത്തിന്മേലാണ് പിണറായി വിജയനെ തെരഞ്ഞെടുത്തത്.

CPI for the post of Deputy Leader of the Opposition
"അർഹത ഉണ്ടായിരുന്നു എന്തിൻ്റെയോ കാരണത്താൽ വെട്ടിപ്പോയി"; മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
News Malayalam 24x7
newsmalayalam.com