ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് എഞപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇനി മുതൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ലഭ്യമാകും. കോഴി, താറാവ്, കാട. എന്നിവയുടെ മാംസവും മുട്ടയും വിൽക്കാനും അനുമതി നൽകി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചില്ല. സംശയമുള്ള മൂന്ന് സാംപിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകള്‍ അടച്ചിടാന്‍ ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ദേശം നൽകുകയായിരുന്നു. കോഴി, താറാവ് എന്നിവയുടെ മാംസം വില്‍ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഭക്ഷ്യവകുപ്പിൻ്റെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു.