മറ്റത്തൂരിലെ ബിജെപി സഖ്യം: കൂട്ടപ്പുറത്താക്കലുമായി കോൺഗ്രസ്

വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും പുറത്താക്കി...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തൃശൂർ: മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കൂട്ടപ്പുറത്താക്കലുമായി കോൺഗ്രസ്. വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളെയും പുറത്താക്കി. എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്. ലിന്‍റോ പള്ളിപറമ്പൻ, നൂര്‍ജഹാൻ നവാസ്, സുമ ആന്‍റണി, മിനിമോൾ (മിനി ടീച്ചർ), ശ്രീജ ടീച്ചർ, സിജി രാജേഷ്, സിബി പൗലോസ്, അക്ഷയ് സന്തോഷ് (ഉണ്ണിവാവ) എന്നിവരെയാണ് പുറത്താക്കിയത്.

പ്രതീകാത്മക ചിത്രം
23 വർഷമായി എൽഡിഎഫ് ഭരണത്തിന് അവസാനം; മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ കോൺഗ്രസിന് ജയം

ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു. എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ നിധീഷ് എ.എമ്മിനെയാണ് പുറത്താക്കിയത്. ജനാധിപത്യ രീതിയിലാണ് തന്നെ തെരഞ്ഞെടുത്തതെന്നും തുടർനടപടി പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും നിധീഷ് പറഞ്ഞു.

പ്രതീകാത്മക ചിത്രം
എസ്‌ഡിപിഐ പിന്തുണ സ്വീകരിച്ച സംഭവം: ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി ഡിസിസി
News Malayalam 24x7
newsmalayalam.com