ബിജെപി സംസ്ഥാന യുവമോർച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വി. മനുപ്രസാദാണ് യുവമോർച്ച അധ്യക്ഷൻ. മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസിനെയും പ്രഖ്യപിച്ചു.
ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം. പ്രേമനെയും എസ്‌സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറായാണ് എസ്‌ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.