തെരഞ്ഞെടുപ്പ് തന്നെ ആവശ്യമില്ലെന്ന സംസ്ഥാന അധ്യക്ഷൻ്റെ അഭിപ്രായത്തെയും മറികടന്നാണ് ചർച്ചകൾക്കൾക്കൊടുവിൽ ബിജെപി എൻഡിഎ സ്ഥാനാർഥിയായി മോഹൻ ജോർജിനെ രംഗത്തിറക്കിയത്. 8648 വോട്ടുകൾ മണഡലത്തിൽ നിന്ന് നേടിയാണ് മോഹൻ ജോർജ് പരാജയം അറിഞ്ഞത്. വിജയം നേടുമെന്നല്ല ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നായിരുന്നു വോട്ടെണ്ണലിന് തൊട്ടു മുൻപ് മോഹൻ ജോർജ് പ്രതികരിച്ചത്. മണ്ഡലം തിരിച്ചു പിടിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 77737 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് 66660 വോട്ടുകളാണ് നേടിയത്. ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തി സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ 19760 വോട്ടുകൾ നേടി.
ഹിന്ദുവോട്ട് മാത്രമല്ല മണഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ പിടിക്കുമെന്ന തരത്തിലുള്ള പ്രചാരണമായിരുന്നു ബിജെപി നടത്തിയിരുന്നത്. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി രംഗത്തിറക്കിയത്. കേരളാ കോൺഗ്രസ് മുൻ നേതാവെന്ന പാരമ്പര്യം കൂടി ഗുണം ചെയ്തേക്കുമെന്നായിരുന്നു ബിജെപി ക്യാംപിന്റെ കണക്കുകൂട്ടൽ. ഇത്തവണ ലഭിച്ച വോട്ടുകളുടെ കണക്കെടുക്കുമ്പോൾ അത് വേണ്ടത്ര ഫലം കണ്ടില്ലെന്നുവേണം മനസിലാക്കാൻ.
ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. മഞ്ചേരി കോടതിയിൽ അഭിഭാഷകൻ, മാർത്തോമ സഭ കൗൺസിൽ മെമ്പർ, കേരളകോൺഗ്രസിൽ മാണി, ജോസഫ്, ബാലകൃഷ്ണപിള്ള ഗ്രൂപ്പുകളിലെ പ്രവൃത്തി പരിചയം എന്നീ ഘടകങ്ങൾ വോട്ടുയർത്തുന്നതിന് കാരണമാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 7216 വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർഥിക്ക് നേടാനായത്. അതാകട്ടെ മുൻ വർഷത്തേക്കാളും കുറവും
അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ചവരുണ്ടെന്നും മോഹൻ ജോർജ് പറഞ്ഞിരുന്നു. പലരും എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ട് ചെയ്തതായാണ് സ്ഥാനാഥി അരോപിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപി നേടിയത് 8595. ഇത്തവണ 20,000 മുതല്‍ 25,000 വരെ വോട്ടുകൾ പ്രതീക്ഷിക്കുന്നതായി ബിജെപി സ്ഥാനാർഥി നേരത്തെ വ്യക്തമാക്കിയിരുന്നു.