ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റ്; പി.സി. ജോർജിനും ഷോണിനുമെതിരെ കോർ കമ്മിറ്റി

ശോഭാ സുരേന്ദ്രൻ്റെ ശബ്ദ രേഖയിൽ നടപടി വേണമെന്ന് വൈസ് പ്രസിഡൻ്റ് കെ. സോമൻ
ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റ്; പി.സി. ജോർജിനും ഷോണിനുമെതിരെ കോർ കമ്മിറ്റി
Published on: 
Updated on: 

തിരുവനന്തപുരം: ബിജെപി കോർ കമ്മിറ്റിയിൽ പി.സി. ജോർജിനും ഷോൺ ജോർജിനും വിമർശനം. ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റെന്ന് കോർ കമ്മിറ്റി യോഗത്തിൽ നേതാക്കൾ. ഷോൺ ജോർജിൻ്റെ നടപടി തെറ്റെന്ന് അനൂപ് ആൻ്റണി വിമർശിച്ചു. ബിജെപിയുമായി സഹകരിക്കുന്ന സഭകളുണ്ടെന്നും അങ്ങനെയുള്ളപ്പോൾ സഭകളെ ഒട്ടാകെ വിമർശിച്ചത് ശരിയായില്ലെന്നും കോർ കമ്മിറ്റി.

പാർട്ടി അറിവോടെയാണോ ഷോൺ ജോർജും പി.സി. ജോർജും വിമർശനം നടത്തിയതെന്ന് കോർ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ചോദിച്ചു. എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങൾക്കെതിരെയാണ് വിമർശനം നടത്തിയതെന്നാണ് ഇരുവരും മറുപടി നൽകിയതെന്ന് നേതൃത്വം പറഞ്ഞു.

ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റ്; പി.സി. ജോർജിനും ഷോണിനുമെതിരെ കോർ കമ്മിറ്റി
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

കഴിഞ്ഞ ദിവസം കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ എത്തി മാർ റാഫേൽ തട്ടിലുമായി ഷോൺ കൂടിക്കാഴ്ച നടത്തിയിരുന്നു. സഭയുടെ നിലപാട് അല്ല ദീപിക ദിനപത്രത്തിൽ വരുന്നതെന്നും ദീപികയ്‌ക്ക് എതിരായ വിമർശനം തുടരുമെന്നുമാണ് ഷോൺ ജോർജ് പറഞ്ഞത്.

ക്രൈസ്തവ സഭകളെ ഒന്നടങ്കം വിമർശിച്ചത് തെറ്റ്; പി.സി. ജോർജിനും ഷോണിനുമെതിരെ കോർ കമ്മിറ്റി
"ലോൺ ആപ്പിന്റെ പേരിൽ അവൻ ജീവനൊടുക്കില്ല, എല്ലാവരും കൂടി കൊന്നതാണ്‌"; നിതിന്റെ സഹോദരി

ശോഭാ സുരേന്ദ്രൻ്റെ ശബ്ദ രേഖയിൽ നടപടി വേണമെന്ന് വൈസ് പ്രസിഡൻ്റ് കെ. സോമൻ ആവശ്യപ്പെട്ടു. പൊതു സമൂഹത്തിനു മുന്നിലും കുടുംബത്തും താൻ നാണം കെട്ടെന്ന് കെ. സോമൻ തുറന്നടിച്ചു. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ ആലപ്പുഴയിലെ വനിതാ നേതാവ് ബിന്ദു വിനയകുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നത് വിവാദമായിരുന്നു. പാലക്കാട്ട് പണം കൊടുത്ത് ആളെ വിട്ടത് ബിന്ദുവെന്നായിരുന്നു ആരോപണം.

Related Stories

ഐഡിഎസ്എഫ്എഫ്കെയ്ക്ക് തിരിതെളിഞ്ഞു; കേന്ദ്രാനുമതി ഇല്ലാത്ത 31 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടം തുടരുമെന്ന് പി.സി. വിഷ്ണുനാഥ്
ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്
The four ministers named in Kartha's diary must resign
മന്ത്രി പി.സി. വിഷ്ണു നാഥ്‌
News Malayalam 24x7
newsmalayalam.com