ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്

മുരളീധരന്റെ പേര് വന്നതിനു പിന്നിൽ സിപിഎം-കോൺഗ്രസ് ഗൂഢാലോചനയെന്ന വാദവുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് രംഗത്തെത്തി
ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്
Published on: 
Updated on: 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും വൈസ് പ്രസിഡന്റ് ഷോൺ ജോർജിനുമെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി വി. മുരളീധരൻ എംഎൽഎ. സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് ഇന്നലെ ഷോൺ നടത്തിയ വെളിപ്പെടുത്തലിനും തന്നെ തള്ളിപ്പറഞ്ഞ സംസ്ഥാന അധ്യക്ഷനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്നും, അതിന്റെ ആവശ്യമില്ലെന്നുമാണ് മുരളീധരന്റെ പ്രതികരണം. മുരളീധരൻ പാർട്ടിയിലെ ഏറ്റവും വലിയ നേതാവാണെന്നും, തന്നെ ശാസിക്കാന്‍ അവകാശമുള്ളയാളുമാണെന്ന് ഷോണ്‍ ജോര്‍ജും പ്രതികരിച്ചു. അതേസമയം ഡയറിയില്‍ മുരളീധരന്റെ പേര് വന്നതിന് പിന്നിൽ സിപിഎം-കോൺഗ്രസ് ഗൂഢാലോചനയെന്ന വാദവുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് രംഗത്തെത്തി.

മാസപ്പടി, ഇഡി റിപ്പോർട്ട് ഉൾപ്പെടെ വിഷയങ്ങളിൽ യുഡിഎഫിനും എൽഡിഎഫിനും എതിരെ സമരം ശക്തമാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഷോൺ ജോർജ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ പേരുള്ളവരുടെ പട്ടിക ഷോണ്‍ പുറത്തുവിട്ടിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകള്‍ പറഞ്ഞെങ്കിലും ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ഷോണ്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍, പിന്നാലെ ബിജെപി നേതാക്കളുടെ പേരും പുറത്തുവന്നു.

ഇന്നലെ മാധ്യമങ്ങളെ കാണാനെത്തിയ മുരളീധരൻ അപ്രതീക്ഷിതമായി പ്രതിസന്ധിയിലായി. ഡയറിയില്‍ ഉള്ള മുരളീധരന്‍ താനല്ല എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ഡയറിയില്‍ ഏത് മുരളീധരന്റെ പേരാാണ് ഉള്ളതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം. ബിജെപിയില്‍ വേറെയും മുരളീധരന്മാര്‍ ഉണ്ടല്ലോ. സിഎംആര്‍എല്ലിനെതിരെ സമരം നടത്തിയ താന്‍ പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം മുരളീധരനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നതായിരുന്നു. പാര്‍ട്ടിക്കാരുടെ പേരുണ്ടെങ്കില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ ഇന്ന്, പാര്‍ട്ടി മുരളീധരനൊപ്പമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുരളീധരന്റെ പേര് വലിച്ചിഴച്ചതിന് പിന്നിൽ സിപിഐഎം-കോൺഗ്രസ് ഗൂഢാലോചനയാണെന്ന വാദവും കുറിപ്പിലുണ്ട്.

ഷോണിന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും നടപടികള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ വിമർശനത്തിനും പരാതികൾക്കും ഇടയാക്കി. മാസപ്പടി വിവാദത്തിൽ പിണറായി വിജയനിൽ നിന്ന് ശ്രദ്ധ മാറ്റുന്നതാണ് വെളിപ്പെടുത്തൽ. മാത്രമല്ല, ആർഎസ്എസ്. വിഎച്ച്പി ഉൾപ്പെടെ സംഘപരിവാർ സംഘടനകളുടെ പേര് പുറത്തപ വന്നതിലും വലിയ അമർഷമുണ്ട്. പി.കെ. കൃഷ്ണദാസ്, വി മുരളീധര പക്ഷങ്ങൾ വരുംദിവസങ്ങളിൽ പാർട്ടി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം.

ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്
ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണം; രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം, ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

അതേസമയം, ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷോണ്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകനാണ്. പരാതി കൊടുത്തിട്ടില്ല, കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. 1998 മുതലുള്ള ആസ്തി വിവരണങ്ങൾ പബ്ലിക് ഡൊമൈനിലുണ്ട്. പാർട്ടി അധ്യക്ഷൻ ആയിരുന്നപ്പോൾ പണം പിരിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ പണം പിരിക്കുന്നതിൽ ആരെയും തെറ്റ് പറയാനാവില്ല. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പോടു കൂടിയാണ് പാര്‍ട്ടിക്കു വേണ്ടി പണം പിരിക്കുന്നത്. അതിനെ എക്സാലോജിക് കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

അധികാരത്തില്‍ ഇരുന്നവര്‍ വാങ്ങിയ പണം കൈക്കൂലി തന്നെയെന്ന് ആവര്‍ത്തിച്ച ഷോണ്‍ ജോര്‍ജ് കേസില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം വേണമെന്ന നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചു. അതിനെ സ്വാഗതം ചെയ്താണ് ഇന്നലെ വി. മുരളീധരൻ വാർത്താസമ്മേളനം നടത്തിയത്. അദ്ദേഹം പാര്‍ട്ടിയിലെ ഏറ്റവും വലിയ നേതാവാണ്. അദ്ദേഹം എനിക്കെതിരെ പരാതി കൊടുക്കേണ്ടതില്ല. എന്നെ ശാസിക്കാനുള്ള അധികാരമുണ്ട്. മിണ്ടാതിരിയെടാ എന്നു പറയാൻ അധികാരം ഉള്ള ആളാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

News Malayalam 24x7
newsmalayalam.com