ബിജെപി ഫണ്ട് തട്ടിപ്പ്: വ്യാജ ബില്ലിൽ പരാതി നൽകി കടയുടമ

വ്യാജ ബില്ലുണ്ടാക്കിയവരെ കണ്ടെത്തണം എന്നാണ് ആവശ്യം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource; Social News
Published on
Updated on

തിരുവനന്തപുരം: ബിജെപി കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ചതിൽ പൊലീസിൽ പരാതി നൽകി സ്ഥാപന ഉടമ. വ്യാജ ബില്ലുണ്ടാക്കിയവരെ കണ്ടെത്തണം എന്നാണ് ആവശ്യം. തിരുവനന്തപുരം കണിച്ചോടുള്ള എ.എ. ഏജൻസീസ് സ്ഥാപന ഉടമയാണ് പരാതിക്കാരൻ. കഴിഞ്ഞ നാല് വർഷമായി കമ്പ്യൂട്ടർ ബില്ല് ഉപയോഗിക്കുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടാൻ കൊടി വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ സമർപ്പിച്ചത് ന്യൂസ് മലയാളം ആണ് പുറത്ത് കൊണ്ടുവന്നത്. വാമനപുരം കണിച്ചോട് ഭാഗത്തെ ബിജെപി പ്രാദേശിക നേതാവിന്റെ പലചരക്ക് കടയുടെ ബില്ലുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കടയിൽ കൊടികൾ വിൽക്കാറില്ലെന്ന് കടയുടമ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

പ്രതീകാത്മക ചിത്രം
സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം; പരാതിയുമായി അധ്യാപക സംഘടനകൾ

പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായി ബിജെപി കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയിരുന്നു. കൊടിയും ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയിട്ടും അതിന്റെ പേരിൽ തിരുവനന്തപുരത്തെ വനിതാ നേതാവ് കോടികൾ തട്ടിയെടുത്തപ്പോൾ മറ്റൊരു നേതാവ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയും വായ്പയടക്കം തിരിച്ചടച്ചിരുന്നു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാൾ 17 ലക്ഷം രൂപയുടെ കാർ ഇഎംഐ ഇല്ലാതെ റൊക്കം കാശിന് സ്വന്തമാക്കിയിരുന്നു. ഏലം വിറ്റ് കാർ വാങ്ങിയെന്നായിരുന്നു വിശദീകരണം.

News Malayalam 24x7
newsmalayalam.com