തൃശൂരിൽ ഭാര്യയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ബിജെപി നേതാവിന് മുൻകൂർ ജാമ്യം

പൊലീസും ചില രാഷ്ട്രീയ കൂട്ടുകെട്ടും ചേർന്ന് ശ്രീകുമാറിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കമാണ് നടന്നതെന്ന് ബി. ഗോപാലകൃഷ്ണൻ...
എ.ആർ. ശ്രീകുമാർ
എ.ആർ. ശ്രീകുമാർSource: Files
Published on
Updated on

തൃശൂർ: തൃശൂരിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാറിനാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഭാര്യ പ്രിയങ്കയെ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ മതിലകം പൊലീസ് കേസെടുത്തിരുന്നു.

എ.ആർ. ശ്രീകുമാർ
"അറബിക്കടലിൽ എറിയുമെന്ന് ആരും പറഞ്ഞിട്ടില്ല"; പിഎം ശ്രീ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ഗാർഹിക പീഡനക്കേസിന് പിന്നാലെ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ശ്രീകുമാർ രാജി സമർപ്പിച്ചു. പദവിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന് കത്ത് നൽകി. തന്റെ ചോരക്കായി പലരും ദാഹിക്കുന്നെന്ന് ശ്രീകുമാർ പ്രതികരിച്ചു.

എ.ആർ. ശ്രീകുമാർ
"ബിജെപി നേതാവ് എ.ആർ. ശ്രീകുമാറിൽ നിന്ന് നേരിട്ടത് ക്രൂരമായ ഗാർഹിക പീഡനം"; പരാതി നൽകിയതിന് പിന്നാലെ ഗുണ്ടാ ഭീഷണിയെന്ന് പങ്കാളി പ്രിയങ്ക

അതേസമയം, പൊലീസും ചില രാഷ്ട്രീയ കൂട്ടുകെട്ടും ചേർന്ന് ശ്രീകുമാറിനെ ജയിലിൽ അടയ്ക്കാനുള്ള നീക്കമാണ് നടന്നതെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. ശ്രീകുമാറിനെ കാപ്പാ കേസിൽ കുടുക്കി ജയിൽ അടയ്ക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com