"ഇത്രയേറെ അവമതിപ്പുണ്ടാക്കിയ കുടുംബം വേറെയില്ല"; താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.എസ്. രാധാകൃഷ്ണൻ

കുടുംബ പാരമ്പര്യം നോക്കി ആരെയും നിയമിക്കേണ്ട ബാധ്യത ബോർഡിനില്ലെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു
"ഇത്രയേറെ അവമതിപ്പുണ്ടാക്കിയ കുടുംബം വേറെയില്ല";  താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.എസ്. രാധാകൃഷ്ണൻ
Published on
Updated on

തിരുവനന്തപുരം: താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ. ശബരിമല ക്ഷേത്രത്തിനും ഭക്തർക്കും ഇത്രയേറെ അവമതിപ്പുണ്ടാക്കിയ കുടുംബം വേറെയില്ലെന്നും കെ.എസ്. രാധാകൃഷ്ണൻ പറ‍ഞ്ഞു.

തന്ത്രി കണ്ഠരര് മോഹനരെ അനാശാസ്യ പ്രവർത്തനത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജീവര് വ്യാജ രേഖ ചമച്ച് സ്വർണക്കൊള്ള നടത്തിയ രണ്ടു കേസുകളിലെ പ്രതിയാണ്. തന്ത്രിമാരെ നിയമിക്കാൻ അധികാരം ഉണ്ടെങ്കിൽ നീക്കാനും ബോർഡിന് അവകാശമുണ്ടെന്നും കെ.എസ്. രാധാകൃഷ്ണൻ വിമർശിച്ചു.

"ഇത്രയേറെ അവമതിപ്പുണ്ടാക്കിയ കുടുംബം വേറെയില്ല";  താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.എസ്. രാധാകൃഷ്ണൻ
പിഞ്ചുകുഞ്ഞിന് ഓവർ ഡോസ്; ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചികിത്സാ പിഴവ് ആരോപണം

ശബരിമല പ്രതിഷ്ഠയുടെ പിതൃ സ്ഥാനം തന്ത്രിക്ക് ആണെന്നാണ് അവകാശവാദം. അങ്ങനെയെങ്കിൽ പുത്ര ഹത്യക്ക് കൂട്ടുനിന്ന പിതാവ് എന്ന ദുഷ്പേര് രാജീവരർക്ക് ലഭിക്കും. യോഗ്യതകൾ നോക്കാതെ കുടുംബ പാരമ്പര്യം നോക്കി ആരെയും നിയമിക്കേണ്ട ബാധ്യത ബോർഡിനില്ലെന്നും കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com