തിരുവനന്തപുരം: റബർ ബോർഡ് ചെയർമാൻ സ്ഥാനത്ത് വീണ്ടും രാഷ്‌ട്രീയ നിയമനം. ബിജെപി നേതാവ് എൻ. ഹരിയെ ചെയർമാനായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഹരി ബിജെപിയുടെ ആലപ്പുഴ മേഖലാ അധ്യക്ഷനാണ്.
നേരത്തെ ബിജെപി നേതാവും കൊല്‍ക്കത്ത സ്വദേശിയുമായ ഡോ. സാവര്‍ ധനാനിയയെ ഐഎഎസ് കേഡറിൽ നിന്നല്ലാത്ത ആദ്യ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. ഐഎഎസ് കേഡറെ മാറ്റി മറ്റ് പദവിയിൽ ഉള്ളവർക്ക് ചെയർമാൻ പദവി നൽകാനുള്ള തീരുമാനം രാഷ്ട്രീയ നിയമനത്തിനാണ് എന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.